2012, മാർച്ച് 24, ശനിയാഴ്‌ച

അമ്പടാ.... പാലസ്തീനീ....

വെള്ളിയാഴ്ച വളരെ ക്ഷീണവും 

തിരക്കുമുള്ള ദിവസവുമായിരുന്നു കാരണം സാധാരണയായി ഗള്‍ഫിലെ വ്യാഴാഴ്ച രാത്രികളില്‍ ഉറക്കം കുറവാണു അതിന്റെ ക്ഷീണം തീര്‍ക്കുക വെള്ളിയാഴ്ച പകലുകളില്‍ ആണ് പക്ഷെ ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നത് കൊണ്ട് പകല്‍ ഉറങ്ങാനും പറ്റിയില്ല. അതുകൊണ്ട് രാത്രി ഒന്‍പതു മണിയായപ്പോഴെകും ഉറങ്ങാന്‍ തീരുമാനിച്ചു. കിടന്നു ഒരു ഉറക്കം വന്നപ്പോഴേക്കും ഭാര്യയുടെ വിളി ആരോ വാതിലില്‍ മുട്ടുന്നു. സമയം പത്തു മണി, ഏത് കുരിശാണോ ഈ സമയത്ത്? വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഏതാണ്ട് അമ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അറബു വംശജന്‍ , പിന്നീട് അയാള്‍ ഒരു പലസ്തീനി ആണെന്ന് മനസ്സിലായി. അയാള്‍ എന്നോട് ഈ ഫ്ലാറ്റ് കൊടുക്കാനുണ്ടോ എന്ന് അന്വേഷിച്ചു? എനിക്ക് ദേഷ്യമാണ് തോന്നിയത്‌ , ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുനര്തിയിട്ട് എന്നോട് ഫ്ലാറ്റ് കൊടുക്കാനുണ്ടോ എന്ന് . നിന്നോട് ഇത് ആരാണ് പറഞ്ഞതെന്ന ചോദ്യത്തിന്  താഴത്തെ ബക്കാല (പലചരക്ക് കടക്കാരന്‍) ക്കാരനാണ് പറഞ്ഞതെന്ന് പറഞ്ഞു. എന്തായാലും തല്‍കാലം ഇത് കൊടുക്കുന്നില്ല . ഇത് കൊടുക്കുകയാണെങ്കില്‍ അവനു തന്നെ കൊടുക്കണം എന്ന് അവന്റെ ആവശ്യത്തിന് , പിന്നെ ഞാന്‍ കൊടുക്കുകയാണെങ്കില്‍ ഇവനെ അന്വേഷിച്ചു നടക്കാന്‍ പോകുകയല്ലേ എന്ന് മനസ്സിലോര്‍ത്തു കൊണ്ട് ശരി എന്ന് പറഞ്ഞു പുഞ്ചിരിച്ചു അവനെ പറഞ്ഞുവിട്ടു.  എന്റെ ഉറക്കം പോയതിന്റെ ദേഷ്യം അപ്പോഴും മാറിയിട്ടില്ല എന്തായാലും ബക്കാലക്കാരനെ രണ്ടു പറഞ്ഞില്ലെങ്കില്‍ എങ്ങനെയാ?.. ഉടുത്തിരുന്ന കേരളീയ വസ്ത്രമായ ലുങ്കി മാറ്റി ആംഗലേയ വസ്ത്രമായ പാന്റ്സ് എടുത്തു ധരിച്ചു. ഒരു അടികൂടാനോക്കെ പോകുമ്പോള്‍ പാന്റ്സ് തന്നെയാ നല്ലത്. പോലീസ് അടിക്കുമ്പോള്‍ തുണിയില്ലാതെ ഓടുന്ന ഒരു സമരക്കാരന്റെ മുന്‍പ് കണ്ട ഒരു ചിത്രമായിരുന്നു അപ്പോള്‍  മനസ്സില്‍ ഓര്‍മ വന്നത്. നേരെ ബക്കാല നടത്തുന്ന യമനിയുടെ അടുത്ത് ചെന്ന് സുരേഷ് ഗോപിയുടെ  "ഭ പുല്ലേ ..എന്നാ സ്റ്റൈലില്‍ രണ്ടു ഡയലോഗ് കാച്ചാന്‍ ചെന്നപ്പോള്‍ അവന്റെ ഒരു ചോദ്യം "ഇതിഫാക് കലാസ് " (പറഞ്ഞു തീര്ത്തോ ???) എന്റെ രക്തം ഒന്ന് കൂടി തിളച്ചു.  അതിന്റെ ഊര്‍ജത്തില്‍ അവനോടു ചോദിച്ചു. നിന്നോടാരാനു എന്റെ ഫ്ലാറ്റ് കൊടുക്കുന്നു എന്ന് പറഞ്ഞത്‌? ആ പലസ്തീനിയെ നീ എന്തിനാ എന്റെ ഫ്ലാറ്റിലേക്കയച്ചത്? ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദിച്ചു. അവന്‍ പറഞ്ഞു ഫ്ലാറ്റോ ? കടയില്‍ ഉണ്ടായിരുന്നവരും തമ്മില്‍ തമ്മില്‍ നോക്കി . എനിക്കും മനസ്സിലായി എന്തോ പന്തികേടുണ്ടെന്നു. എടാ .. കിഴങ്ങാ... എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ടയിരിക്കണം അവന്‍ പറഞ്ഞു ആ വന്ന പലസ്തീനിയുടെ കാര്‍, പാര്ക്കുചെയ്തിരുന്ന നിന്റെ കാറില്‍ ഇടിച്ചു.  സ്ഥലം വിടാന്‍ പോയ അവനെ പിടിച്ചു നിന്റെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ ആണ് അയച്ചത്. അവന്‍ തിരിച്ചു വന്നു എല്ലാം സംസാരിച്ചു തീര്‍ത്തു എന്ന് പറഞ്ഞു പോകുകയും ചെയ്തു. ഉടനേ കടയുടെ പുറത്തേക്കു ഓടി. ദൈവമേ എന്റെ 2010 മോഡല്‍ കാറിന്റെ ഡോറിന്റെ സൈഡില്‍ ഇടിച്ച്ചിട്ടാണ് ആ ദ്രോഹി പോയത്‌. ആ പലസ്തീനിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. അവന്‍ എന്തോകെയാണ് അവന്‍ അവിടെ വന്നു പറഞ്ഞത്‌. ഫ്ലാറ്റ് അവനു തന്നെ കൊടുക്കണം പോലും ... ഞാന്‍ പതിയെ പലചരക്ക് കടയിലേക്ക് ഒന്ന് എത്തി നോക്കി , അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു ചിരിച്ചു കൊണ്ടിരുക്കുന്നു. എന്നാലും അമ്പട പലസ്തീനി എന്നോടിതു വേണമായിരുന്നോ??????

  നോട്ട്: ഇതിലെ കഥാപത്രങ്ങള്‍ക്കെല്ലാം ജീവിച്ചിരിക്കുന്നവരുമായി സാമ്യമുണ്ട് കാരണം ഇ കഥ തികച്ചും  യാഥാര്‍ത്യമാണ് .