2012, മാർച്ച് 24, ശനിയാഴ്‌ച

അമ്പടാ.... പാലസ്തീനീ....

വെള്ളിയാഴ്ച വളരെ ക്ഷീണവും 

തിരക്കുമുള്ള ദിവസവുമായിരുന്നു കാരണം സാധാരണയായി ഗള്‍ഫിലെ വ്യാഴാഴ്ച രാത്രികളില്‍ ഉറക്കം കുറവാണു അതിന്റെ ക്ഷീണം തീര്‍ക്കുക വെള്ളിയാഴ്ച പകലുകളില്‍ ആണ് പക്ഷെ ഇന്ന് വളരെ തിരക്കുള്ള ഒരു ദിവസമായിരുന്നത് കൊണ്ട് പകല്‍ ഉറങ്ങാനും പറ്റിയില്ല. അതുകൊണ്ട് രാത്രി ഒന്‍പതു മണിയായപ്പോഴെകും ഉറങ്ങാന്‍ തീരുമാനിച്ചു. കിടന്നു ഒരു ഉറക്കം വന്നപ്പോഴേക്കും ഭാര്യയുടെ വിളി ആരോ വാതിലില്‍ മുട്ടുന്നു. സമയം പത്തു മണി, ഏത് കുരിശാണോ ഈ സമയത്ത്? വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഏതാണ്ട് അമ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അറബു വംശജന്‍ , പിന്നീട് അയാള്‍ ഒരു പലസ്തീനി ആണെന്ന് മനസ്സിലായി. അയാള്‍ എന്നോട് ഈ ഫ്ലാറ്റ് കൊടുക്കാനുണ്ടോ എന്ന് അന്വേഷിച്ചു? എനിക്ക് ദേഷ്യമാണ് തോന്നിയത്‌ , ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുനര്തിയിട്ട് എന്നോട് ഫ്ലാറ്റ് കൊടുക്കാനുണ്ടോ എന്ന് . നിന്നോട് ഇത് ആരാണ് പറഞ്ഞതെന്ന ചോദ്യത്തിന്  താഴത്തെ ബക്കാല (പലചരക്ക് കടക്കാരന്‍) ക്കാരനാണ് പറഞ്ഞതെന്ന് പറഞ്ഞു. എന്തായാലും തല്‍കാലം ഇത് കൊടുക്കുന്നില്ല . ഇത് കൊടുക്കുകയാണെങ്കില്‍ അവനു തന്നെ കൊടുക്കണം എന്ന് അവന്റെ ആവശ്യത്തിന് , പിന്നെ ഞാന്‍ കൊടുക്കുകയാണെങ്കില്‍ ഇവനെ അന്വേഷിച്ചു നടക്കാന്‍ പോകുകയല്ലേ എന്ന് മനസ്സിലോര്‍ത്തു കൊണ്ട് ശരി എന്ന് പറഞ്ഞു പുഞ്ചിരിച്ചു അവനെ പറഞ്ഞുവിട്ടു.  എന്റെ ഉറക്കം പോയതിന്റെ ദേഷ്യം അപ്പോഴും മാറിയിട്ടില്ല എന്തായാലും ബക്കാലക്കാരനെ രണ്ടു പറഞ്ഞില്ലെങ്കില്‍ എങ്ങനെയാ?.. ഉടുത്തിരുന്ന കേരളീയ വസ്ത്രമായ ലുങ്കി മാറ്റി ആംഗലേയ വസ്ത്രമായ പാന്റ്സ് എടുത്തു ധരിച്ചു. ഒരു അടികൂടാനോക്കെ പോകുമ്പോള്‍ പാന്റ്സ് തന്നെയാ നല്ലത്. പോലീസ് അടിക്കുമ്പോള്‍ തുണിയില്ലാതെ ഓടുന്ന ഒരു സമരക്കാരന്റെ മുന്‍പ് കണ്ട ഒരു ചിത്രമായിരുന്നു അപ്പോള്‍  മനസ്സില്‍ ഓര്‍മ വന്നത്. നേരെ ബക്കാല നടത്തുന്ന യമനിയുടെ അടുത്ത് ചെന്ന് സുരേഷ് ഗോപിയുടെ  "ഭ പുല്ലേ ..എന്നാ സ്റ്റൈലില്‍ രണ്ടു ഡയലോഗ് കാച്ചാന്‍ ചെന്നപ്പോള്‍ അവന്റെ ഒരു ചോദ്യം "ഇതിഫാക് കലാസ് " (പറഞ്ഞു തീര്ത്തോ ???) എന്റെ രക്തം ഒന്ന് കൂടി തിളച്ചു.  അതിന്റെ ഊര്‍ജത്തില്‍ അവനോടു ചോദിച്ചു. നിന്നോടാരാനു എന്റെ ഫ്ലാറ്റ് കൊടുക്കുന്നു എന്ന് പറഞ്ഞത്‌? ആ പലസ്തീനിയെ നീ എന്തിനാ എന്റെ ഫ്ലാറ്റിലേക്കയച്ചത്? ഒറ്റ ശ്വാസത്തില്‍ ഇത്രയും ചോദിച്ചു. അവന്‍ പറഞ്ഞു ഫ്ലാറ്റോ ? കടയില്‍ ഉണ്ടായിരുന്നവരും തമ്മില്‍ തമ്മില്‍ നോക്കി . എനിക്കും മനസ്സിലായി എന്തോ പന്തികേടുണ്ടെന്നു. എടാ .. കിഴങ്ങാ... എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ടയിരിക്കണം അവന്‍ പറഞ്ഞു ആ വന്ന പലസ്തീനിയുടെ കാര്‍, പാര്ക്കുചെയ്തിരുന്ന നിന്റെ കാറില്‍ ഇടിച്ചു.  സ്ഥലം വിടാന്‍ പോയ അവനെ പിടിച്ചു നിന്റെ ഫ്ലാറ്റിലേക്ക് ഞങ്ങള്‍ ആണ് അയച്ചത്. അവന്‍ തിരിച്ചു വന്നു എല്ലാം സംസാരിച്ചു തീര്‍ത്തു എന്ന് പറഞ്ഞു പോകുകയും ചെയ്തു. ഉടനേ കടയുടെ പുറത്തേക്കു ഓടി. ദൈവമേ എന്റെ 2010 മോഡല്‍ കാറിന്റെ ഡോറിന്റെ സൈഡില്‍ ഇടിച്ച്ചിട്ടാണ് ആ ദ്രോഹി പോയത്‌. ആ പലസ്തീനിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. അവന്‍ എന്തോകെയാണ് അവന്‍ അവിടെ വന്നു പറഞ്ഞത്‌. ഫ്ലാറ്റ് അവനു തന്നെ കൊടുക്കണം പോലും ... ഞാന്‍ പതിയെ പലചരക്ക് കടയിലേക്ക് ഒന്ന് എത്തി നോക്കി , അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു ചിരിച്ചു കൊണ്ടിരുക്കുന്നു. എന്നാലും അമ്പട പലസ്തീനി എന്നോടിതു വേണമായിരുന്നോ??????

  നോട്ട്: ഇതിലെ കഥാപത്രങ്ങള്‍ക്കെല്ലാം ജീവിച്ചിരിക്കുന്നവരുമായി സാമ്യമുണ്ട് കാരണം ഇ കഥ തികച്ചും  യാഥാര്‍ത്യമാണ് .

2010, മേയ് 24, തിങ്കളാഴ്‌ച

ഒരു മഴക്കാലം

എന്റെ കുട്ടിക്കാലത്തെ ഒരു മഴക്കാലത്തിന്ര്ഗെ ഓര്‍മയിലേക്ക് ഞാന്‍ നിങ്ങളെ ക്ഷനികുകയാണ്. മഴ നമുക്ക് ഒരു സുഖകരമായ ഒരൂ ഓര്‍മയാണ്, ആ വര്‍ഷത്തെ മഴക്ക് നാട്ടിലെ പാടങ്ങളും തോടുകളും പുഴകളും എല്ലാം നാരാന്ജോഴുകി,ഞങ്ങള്‍  കുട്ടികള്‍ക്ക്  അത്  ഒരു   ആദ്യനുഭാവംയിരുന്നു . വൈകിട്ട്  ഞാനും  എന്റെ  രണ്ടു  സുഹൃത്തുക്കളും  ചേര്‍ന്ന്  വെള്ളപ്പൊക്കം  കാണാന്‍  പോകാന്‍  തീരുമാനിച്ചു . അവിടെ  ചെന്നപ്പോള്‍  കണ്ട  കാഴ്ച   വളരെ  രസകരമായിരുന്നു . വിശാലമായ  പാട ശേഖരമെല്ലാം  വെള്ളത്തിനടിയില്‍  അത്  ഒരു വലിയ  പുഴ  പോലെ  നീണ്ടു  നിവര്‍ന്നു  കിടക്കുന്നു , പലരും  അതില്‍  വഞ്ചിയിരക്കി  തുഴഞ്ഞു  കളിക്കുന്നു . ഞങ്ങളും  കുറച്ചൊക്കെ  വെള്ളത്തില്‍  കളിച്ചു , സമയം  ഏതാണ്ട്  രാത്രിയോടടുക്കുന്നു , തിരിച്ചു  പോരുമ്പോള്‍  അതിനടുത്  മറ്റൊരു  വലിയ  പാടം  ഉണ്ട്  അതിന്റെ  കരയിലൂടെ  പോകാം  എന്ന്  തീരുമാനിച്ചു . യാത്ര  പകുതിയായപ്പോഴാണ്  മനസ്സിലായത്  ഇനിയുള്ള  ദൂരം  വെള്ളത്തിലൂടെ  വേണം  നടക്കാന്‍ , വഴി  മുഴുവന്‍  വെള്ളത്തില്‍ ആണ് . അങ്ങനെ  നടന്നു  ഞങ്ങള്‍ ഒരു സര്‍പ കാവിന്റെ  മുമ്പിലൂടെ  പോകുമ്പോഴാണ്  പെട്ടെന്ന്  ഞാന്‍  എന്തിനെയോ  ചവിട്ടി  ഉടനെ  തന്നെ  കാലില്‍ നല്ല  വേദനയും , നോക്കുമ്പോള്‍  ഒരു  പാമ്പ്  എന്നെകടിചിട്ട്ട്  വെള്ളത്തിലൂടെ  പോകുന്നു . ഞാന്‍  ആകെ  ഭയന്ന്  വിറച്ചു , വഴിയെലോന്നും  ആരുമില്ല   സമയം രാത്രിയോടടുക്കുന്നു , അവിടെ  കണ്ട വൈകോല്‍  പിരിച്ചു  എന്റെ  കാലില്‍ ഒരു  കെട്ട്    കെട്ടിയിട്ട്ട്  ഞങ്ങള്‍ വേഗത്തില്‍  വീട്ടിലേക്ക് നടന്നു . എത്രയും  പെട്ടെന്ന്   വീട്ടില്‍  എത്തണം  അതാണ്  ലക്‌ഷ്യം , പോകുന്ന  വഴിയില്‍  ഞാന്‍  മരിച്ചു  വീഴുമോ  എന്ന  ഭയവും  എനികുണ്ടായിരുന്നു . എന്നാല്‍  കൂട്ടുകാരെ  ഞാന്‍  അത് അറിയിച്ചില്ല . വീണ്ടും  ചെറുതായി  മഴ  പെയ്യാന്‍  തുടങ്ങി  രാത്രിയും  കൂടി  വരുന്നു . ഞങ്ങള്‍ പതിയെ   ഓടാന്‍  തുടങ്ങീ .  ആകെ ഒരു ഭയം സൃഷ്ടിക്കുന്ന അന്തരീക്ഷം,  കുറച്ചു  ദൂരം ചെന്നപ്പോള്‍ എന്റെ കൂട്ടുകാരന്‍  പെട്ടെന്ന്‍  ഒരു കല്ലില്‍  തട്ടി  വീണു . ഞങ്ങള്‍  അവനെ  എഴുന്നേപ്പിച്ചു പക്ഷെ  അവനു  നില്‍കാന്‍  കഴിയുന്നുണ്ടായിരുന്നില്ല  അവന്‍  വേദന  കൊണ്ട്  പുളയുന്നുമുണ്ട്. പിന്നീടാണ്‌  മനസ്സിലായത്  അവന്റെ  കൈക്ക്‌ ഒടിവ്  പറ്റിയിട്ടുണ്ടെന്ന് . ഞാനും  എന്റെ  മറ്റേ  സുഹൃത്തും  ചേര്‍ന്ന് അവനെ  പിടിച്ചു , പിടിച്ചു  നടത്തികൊണ്ട്  പോയി , ഇതിനിടയില്‍    ഞാന്‍ എന്നെ  പാമ്പ്  കടിച്ചത്  മറന്നു  പോയിരുന്നു . കുറച്ചു  കഴിഞ്ഞപ്പോള്‍  കൈ  ഒടിഞ്ഞ  സുഹൃത്ത്  പറഞ്ഞു  അവനു ഇനി  ഒരടി  പോലും  നടക്കാന്‍ വയ്യ . അതിനടുത്തായി  എന്റെ  ഒരു ബന്ധുവിന്റെ  വീടുള്ളത്  എനിക്ക്  പെട്ടെന്ന്‍  ഓര്‍മ  വന്നു . ഉടനെ  അവനെ  അവിടെ എത്തിച്ചു  അപ്പോള്‍  തന്നെ  അവര്‍  ചേര്‍ന്ന് അവനെയും  കൊണ്ട്  ഒരു  ആസുപത്രിയിലെകും  പോയി . പിന്നീട്  ഞങ്ങള്‍ കൂടുകാരന്റെ  വീട്ടില്‍ ചെന്ന്  അവന്റെ കൈ ഒടിഞ്ഞ  കാര്യം  അറിയികുകയും  അവന്റെ  അമ്മയും  എന്റെ  ഉമ്മയും  ചേര്‍ന്ന്  ഉടനെ  ആശുപത്രിയിലേക്ക്  പോയി . അപ്പോഴും എന്റെ  കാര്യം ഞാന്‍ ആരോടും  പറഞ്ഞില്ലഎനിക്ക് ഇടക്കിടക്ക്   എന്നെ  പാമ്പ് കടിച്ച  കാര്യം  ഓര്‍മ  വരും  അപ്പോള്‍ ഞാന്‍ എന്നെത്തന്നെ  ഒന്ന്  പരിശോധിക്കും. എനിക്ക് എന്തെങ്കിലും   മാറ്റം   വരുന്നോ  എന്ന് പക്ഷെ ഒന്നും   അനുഭവപ്പെടുന്നില്ല  . എന്തായാലും     ഞാന്‍  ഉടനെ മരികുമെന്നു   എനിക്ക്  ഉറപ്പയിരിന്നു എന്നാലും   ഈ   സംഭവം    വീട്ടില്‍ പറയാന്‍    തോന്നിയില്ല  . എന്റെ മരണത്തെ   കുറിച്ച    എനിക്ക് നേരത്തെ  അറിയാമായിരുന്നു   എന്ന് എനിക്ക്   മറ്റുള്ളവരെ    അറിയികണം    കാരണം   പലരും  അവരുടെ  മരണം നേരത്തെ  അറിഞ്ഞിരിന്നുതായീ കേട്ടിട്ടുണ്ട്  അതിനാല്‍   കലണ്ടറില്‍    അന്നത്തെ  ദിവസത്തിന്  നേരെ  ഞാന്‍ കുറിച്ച് വെച്ചു  " എന്റെ  മരണം " . എന്നിട്ട്  നേരെ  പോയി  കിടക്കയില്‍  നീണ്ടു നിവര്‍ന്നു കിടന്നു .  ഇതിനിടയില്‍  എന്റെ മറ്റേ സുഹൃത്ത്‌   വന്നു എന്നെ   വിളിച്ചുണര്‍ത്തി   എനിക്കെന്തെങ്ങിലും  സംഭവിക്കുമോ   എന്ന പേടി  അവനും  ഉണ്ടായിരിന്നു .  അവനോടും  ഈ  പാമ്പുകടി  സംഭവം  വീട്ടില്‍ പറയരുത്  എന്ന് ഞാന്‍ അറിയിച്ചിരുന്നു . അങ്ങനെ  ഞാന്‍  ആരോടും മിണ്ടാതെ  എന്റെ  മരണത്തിനായി  കാത്തിരികുകയായിരുന്നു   അപ്പോഴാണ്  വീടിന്റെ  വഴിയിലൂടെ  ആരോ കരഞ്ഞുകൊണ്ട്‌  ഓടി  വരുന്നു , രാത്രിയായതിനാല്‍  കാണാന്‍  പറ്റുന്നില്ല  അടുത്തെതിയപ്പോഴാനു   മനസ്സിലായത്  അത് എന്റെ  ഉമ്മയായിരുന്നു . വന്ന  ഉടനെ  ഉമ്മ  എന്നെ  കെട്ടിപിടിച്ചു  കരയാന്‍  തുടങ്ങി , കാരണം  ആശുപത്രിയില്‍  വെച്ചു എന്റെ  കൂട്ടുകാരന്‍  എന്നെ  പാമ്പ്  കടിച്ച  വിവരം  എന്റെ ഉമ്മയോട്  പറഞ്ഞു  ഉടനെ  തന്നെ  ഒരു   ടാക്സി  വിളിച്ചു ഉമ്മ വീട്ടിലേക്കു  പുറപ്പെടുകയായിരുന്നു  . എന്നെയും  കൊണ്ട്  കാര്‍  അടുത്തുള്ള  ഒരു  വിഷ  വൈദ്യന്റെ    വീട്ടിലേക്കുപാഞ്ഞു . വൈദ്യന്‍  മുറിവ്  നോക്കിയിട്ട്  പറഞ്ഞു  ഇത്  വിഷമില്ലാത്ത    ഏതോ  നീര്‍കോലി  പാമ്പാണ്  അല്ലായിരുന്നെങ്കില്‍  എപ്പോഴെ  മകന്‍  പോയേനെ ... എന്തായാലും കുറച്ചു  മരുന്നുകളും  തന്നു  എന്നിട്ട് വൈദ്യന്‍  പറഞ്ഞു അത്താഴമൊന്നും    കൊടുകണ്ട  ". അങ്ങനെ മരണം  കാത്തു  കിടന്ന  എന്റെ  ഒരു അത്താഴം  മാത്രം  മുടക്കാനെ  ആ  പാമ്പിനു  കഴിഞ്ഞുള്ളു  എന്ന ആശ്വാസത്തില്‍  ഞാന്‍ വീട്ടിലേക്ക്  പോയി .